ജീവനക്കാർ തോറ്റു; സമരം ഇനി സി.പി.എം വക

. . No comments:



തിരുവനന്തപുരം: ഇടത് അനുകൂല സർവീസ് സംഘടനകൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരം മൂന്നു ദിവസം തികയും മുമ്പെ ഇടതു മുന്നണി നേരിട്ട് ഏറ്റെടുക്കുന്നു. സമരം വിജയിക്കില്ലെന്ന് ഉറപ്പായതും അധ്യാപകരും ജീവനക്കാരും കൂട്ടത്തോടെ ജോലിയിൽ  പ്രവേശിക്കാൻ തുടങ്ങിയതുമാണ് സമരം ഏറ്റെടുക്കാൻ ഇടതുമുന്നണിയെ നിർബന്ധിതമാക്കിയത്. ഇതിനിടെ എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും തെരുവിലിറക്കി സമരത്തെ സംഘർഷത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമവും ആരംഭിച്ചു.
സമരത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന, തുടക്കം മുതലേ നിലനിൽക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു ഇന്നലെ  ചേർന്ന എൽ.ഡി.എഫ് നേതൃയോഗത്തിലെ തീരുമാനം. സമരക്കാരുമായി ചർച്ചക്ക് മുൻകൈയെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് തൊട്ടു പിറകെയാണ്, അടിയന്തര യോഗം ചേർന്ന് സമരത്തിന് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചത്. അധ്യാപകരിൽനിന്നും ജീവനക്കാരിൽനിന്നും ഏതിർപ്പ് രൂക്ഷമായതോടെ നേരിട്ട് ഏറ്റെടുക്കുകയല്ലാതെ ഗത്യന്തരമില്ലാതാവുകയായിരുന്നു. 2002ലെ സമരം പരാജയമായത് ചൂണ്ടിക്കാട്ടിയാണ് പലരും നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നത്.


ഇതിനിടെ ഏതുവിധേനയും സമരം ഒത്തുതീർപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർക്കാറുമായി ചർച്ചനടത്തി ചെറിയ ചില പ്രഖ്യാപനങ്ങൾ നടത്തിച്ച് സമരത്തിൽനിന്ന് പിൻവാങ്ങാനാണ് ആലോചന. ഇതിന്റെ ഭാഗമായി ധനമന്ത്രി കെ.എം മാണിയുമായി ഇന്നലെ തലസ്ഥാനത്ത് അനൗദ്യോഗിക ചർച്ച നടന്നെങ്കിലും പരാജയ പ്പെട്ടു. 13 ന് വീണ്ടും ചർച്ചയുണ്ട്.
നാലാം ദിവസത്തിലേക്ക് കടന്ന സമരം സമ്പൂർണ പരാജയത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് പുറത്തുവരുന്നത്.

ജോലിക്കെത്തുന്നവരെ തടഞ്ഞും സംഘർഷം സൃഷ്ടിച്ചും സമരം വിജയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ജോലിക്കെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഡയസ്‌നോൺ പ്രഖ്യാപിച്ചതും സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിച്ചതും സമരത്തിനിറങ്ങിയവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നുമുതൽ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം നടത്തുമെന്ന എസ്.എഫ്.ഐയുടെയും സമര സംരക്ഷണ സമിതി രൂപീകരിക്കുമെന്ന ഡി.വൈ.എഫ്.ഐയുടെയും പ്രഖ്യാപനം ജീവനക്കാർ നടത്തുന്ന സമരം പൂർണ പരാജയമാണെന്ന് സമ്മതിക്കുന്നതാണ്.

No comments:

Post a Comment

Popular post

Followers

Add Logo To your Website

===========================================
താഴെ കാണുന്ന ചിത്രം ക്ലിക്ക് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ഈ ചിത്രം(image link) താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും
===========================================
ജാലകം

Total Pageviews